KeralaLatest

എം.എല്‍.എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

“Manju”

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എ. രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. തമിഴിലുള്ള സത്യപ്രതിജ്ഞ ആയിരുന്നു രാജയുടേത്. ഇതേതുടര്‍ന്ന് രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. നിയമ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രാവിലെ എട്ടരക്ക് സ്പീക്കറുടെ ചേംബറിലിയാരുന്നു സത്യപ്രതിജ്ഞ. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃ‍ഢപ്രതിജ്ഞയോ ആയിരുന്നില്ല. എ. രാജയുടെ സത്യപ്രതിജ്ഞയിലെ പിഴവ് സംബന്ധിച്ച്‌ നിയമ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അതിനു ശേഷം തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

Related Articles

Back to top button