KeralaLatestThiruvananthapuram

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള പ്രത്യേക അറിയിപ്പ്,ഈ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയവർ നിരീക്ഷണത്തിൽ പോകണം.

“Manju”

 

നെടുമങ്ങാട്: ആര്യനാട് ഗ്രാമ പഞ്ചായത്ത് സി എച്ച് സി യില്‍ നടത്തിയ കൊവിഡ് 19 സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ ആര്യനാട് സി എച്ച് സി , ബേക്കറികള്‍ , കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള എല്ലാവരും നിര്‍ബന്ധമായും ഹോം ക്വാറന്റയിനില്‍ കഴിയേണ്ടതും എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുമായോ പഞ്ചായത്തുമായോ ബന്ധപ്പെടെണ്ടതാണ് . ആയതിലേക്കായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹെല്‍പ് ഡസ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് അടയ്ക്കെണ്ടതാണ് . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അവശ്യ സാധനങ്ങളായ പാല്‍, പച്ചക്കറിക്കടകള്‍ പലചരക്ക്കടകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ രാവിലെ 7 മണി മുതല്‍ 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ മറ്റ് ഒരു വ്യാപാര വ്യവസായ സ്ഥാപനങ്ങളും തുറക്കാന്‍ പാടില്ലാത്തതുമാകുന്നു.

സ്രവ പരിശോധന നടത്തുന്നത്തിനുള്ള സംവിധാനം ഒരുക്കുന്നതാണ്.. ആര്യനാട് സി എച്ച് സി , ബേക്കറികള്‍ , ബസ് ഡിപ്പോ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള എല്ലാവരും പരമാവധി സ്രവ പരിശോധനയ്ക്ക് വിധേയമാകുന്നതിനു അറിയിക്കുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിതീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

Related Articles

Back to top button