KeralaLatest

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

“Manju”

പള്ളിക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് പിടികൂടി. വാമനപുരം അമ്പലംമുക്ക് സ്വദേശിയായ അജീന്ദ്രൻ നായർ (35) ആണ് അറസ്റ്റിലായത്. റബ്ബർ ടാപ്പിംങ്ങിനായി രാവിലെ 4 മണിയ്ക്ക് പെൺകുട്ടിയേയും കൂട്ടി പ്രതി പതിവായി പോകുമായിരുന്നു. ഈ സമയത്തായിരുന്നു പീഢനം നടത്തിയിരുന്നത്.ഈ വിവരം കുട്ടി ഇളയമ്മയെ ധരിപ്പിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി ബി അശോകൻ്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിൻ്റെ നേതൃത്വത്തിൽ പളളിയ്ക്കൽ ഐ എസ് എച്ച് ഒ അജി.ജി.നാഥ്, എസ് ഐ പി.അനിൽകുമാർ, സി പി ഒ മാരായ രഞ്ജിത്ത്, മധു, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Related Articles

Back to top button