KeralaLatest

ഫോക്‌ലോര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം റെജിസ്ട്രേഷന്‍ ഇന്നു മുതല്‍

“Manju”

കേരളാ ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ ഫോക്‌ലോര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ റെജിസ്ട്രേഷന്‍ (ഫെബ്രു 13 ) ശനിയാഴ്ച ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട്‌ നടത്തുന്ന മേളയില്‍ മുന്‍കൂട്ടി റെജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ. പയ്യന്നൂര്‍ ശാന്തി സിനിമാസിലെ രണ്ടു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 400 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

200 റെജിസ്ട്രേഷനുകള്‍ ഓണ്‍ലൈനായും 200 എണ്ണം നേരിട്ടും നല്‍കും. മേളയില്‍ പേരുകള്‍ നേരിട്ട് റെജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി, പയ്യന്നൂര്‍ ഗവ. ആശുപത്രി റോഡില്‍ സ്ഥിതിചെയ്യുന്ന താലൂക് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രമേള സംഘാടക സമിതി ഓഫീസില്‍ എത്തിച്ചേര്‍ന്നാല്‍ മതിയാകും.

വൈകുന്നേരം ആറുമണി വരെ എല്ലാ ദിവസവും ഓഫീസ് പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ ഫെബ്രു 15 തിങ്കളാഴ്ച മുതല്‍ നടക്കും. കേരളാ ഫോക്‌ലോര്‍ അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://keralafolklore.org ) നല്‍കിയ ലിങ്കിലൂടെ ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ നടത്താവുന്നതാണ്. മേളയ്ക്കുള്ള റെജിസ്ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്.

Related Articles

Back to top button