KeralaLatestThiruvananthapuram

ഉയർന്ന രോഗനിരക്കും സമ്പർക്ക ബാധയുമായി തിരുവനന്തപുരം ജില്ല കോവിഡ് വ്യാപന ഭീതിയിൽ

“Manju”

തിരുവനന്തപുരം• ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗീനിരക്കും സമ്പർക്ക ബാധയുമായി ജില്ല കോവിഡ് വ്യാപന ഭീതിയിൽ. ഇന്നലെ മാത്രം 54 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതിൽ 42 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗബാധ.ലോകത്തു പലയിടത്തും മാർക്കറ്റുകൾ കേന്ദ്രീകരിച്ചുണ്ടായ കോവിഡ് വ്യാപനം ഓർമിപ്പിക്കുന്ന വിധത്തിലാണ് അമ്പലത്തറയിലെ കുമരിച്ചന്ത കേന്ദ്രീകരിച്ചു രോഗം വ്യാപിക്കുന്നത്.

ഇവിടെ മത്സ്യക്കച്ചവടക്കാരനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഈ വ്യക്തിയുമായി സമ്പർക്കത്തിലായവരും അല്ലാത്തവരും ഇപ്പോൾ രോഗികളുടെ പട്ടികയിലുണ്ട്. പൂന്തുറയിൽ എല്ലാ വീടുകളിലുമുള്ളവർ ഇപ്പോൾ ക്വാറന്റീനിലാണ്. 27 പേർക്കാണ് ഇവിടെ മാത്രം രോഗബാധ.

ശംഖുമുഖം മുതൽ പൂവാർ വരെയുള്ള തീരമേഖലയാകെ രോഗത്തിന്റെ ഭീതിയിലാണ്. ലോക്ഡൗൺ കാലത്തും ഇളവുകൾ വന്നപ്പോഴും തീരത്തു നിയന്ത്രണങ്ങൾ കർശനമായിരുന്നില്ല. മാർക്കറ്റുകൾ അടച്ചപ്പോൾ പുറത്തു കച്ചവടം നടന്നു. ഇതിനിടെ ഇന്നലെ ആര്യനാട് 6 പേർക്കു രോഗം കണ്ടെത്തിയതു ഗ്രാമീണ മേഖലകളിലേക്കും കോവിഡ് ബാധിക്കുന്നതിന്റെ സൂചനയായി വിലയിരുത്തുന്നു. ഇതിൽ 3 പേർ ആരോഗ്യ പ്രവർത്തകരാണ്.

Related Articles

Back to top button