IndiaLatest

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: രണ്ട് വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രം. രണ്ടാം ഘട്ട പരീക്ഷണത്തിനാണ് ഡി.ജി.സി.ഐ അനുമതി നല്‍കിയത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരുന്നു. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള കൂട്ടാമെന്നും ശുപാര്‍ശയുണ്ട്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. സബജ്ക്‌ട് എക്‌സപേര്‍ട്‌സ് കമ്മിറ്റിയുടെ അനുമതിക്ക് പിന്നാലെ രണ്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.

ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 525 പേരില്‍ ഭാരത് ബയോടെക് വാക്‌സിന്‍ പരീക്ഷിക്കും. 28 ദിവസത്തിന്റെ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കും. രണ്ടാം ഘട്ട പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്. അതിനിടെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചു. കുത്തിവെപ്പെടുക്കണമോ വേണ്ടയോ എന്ന് ഗര്‍ഭിണികള്‍ക്ക് തീരുമാനിക്കാം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ല. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയാകാമെന്നും നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ ശുപാര്‍ശ ചെയ്യുന്നു. നേരത്തെ ഇത് ആറ് മുതല്‍ എട്ട് ആഴ്ച വരെയായിരുന്നു. കോവാക്‌സിന്‍ ഡോസ് സ്വീകരിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടില്ല. കോവിഡ് ഭേദമായവര്‍ ആറ് മാസത്തേക്ക് വാക്‌സിന്‍ സ്വീകരിക്കേണ്ടതില്ലെന്നും ശുപാര്‍ശയിലുണ്ട്.

Related Articles

Back to top button