IndiaLatest

ഞെട്ടിക്കുന്ന മേക്കോവറിൽ ‘കോൺട്രാക്ട് കില്ലറാകാൻ ‘ അഭിഷേക് ബച്ചൻ

“Manju”

മുംബൈ :എല്ലാ വേഷങ്ങളും ഏറ്റെടുക്കാനും മികച്ച പ്രകടനങ്ങൾ സമ്മാനിക്കാനും മികവുള്ള നടനാണ് ബോളിവുഡിന്റെ സ്വന്തം അഭിഷേക് ബച്ചന്‍. ഇപ്പോഴിതാ അത്ഭുതപ്പെടുത്തുന്ന മേക്കോവറിലൂടെ ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് അഭിഷേക് . സുജോയ് ഘോഷ് സംവിധാനം ചെയ്ത ‘കഹാനി’ സിനിമയിലെ എൽഐസി ഏജന്റായ കോൺട്രാക്ട് കില്ലര്‍ വില്ലനായാണ് അഭിഷേക് എത്തുന്നത്. ബോബ് വിശ്വാസിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കഹാനിയുടെ സ്പിൻ ഓഫായ ‘ബോബ് വിശ്വാസി’ന് വേണ്ടിയാണ് അഭിഷേകിന്റെ ഈ മേക്കോവർ.

കഷണ്ടിയും നരയും കോലൻ മുടിയും വലിയ കണ്ണടയുമൊക്കെയായി അഭിഷേകിനെ തീരെ മനസിലാകാത്ത തരത്തിലുള്ളതാണ് ഈ പുതിയ ലുക്ക്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും സുജോയ് ഘോഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം ചെയ്യുന്നത് സുജോയുടെ മകള്‍ കൂടിയായി ദിയ അന്നപൂര്‍ണാ ഘോഷാണ് .കഹാനയിൽ ശാശ്വത ചാറ്റർജി ചെയ്ത വേഷമാണ് സ്പിൻ ഓഫില്‍ അഭിഷേക് അവതരിപ്പിക്കുന്നത്. ശാശ്വത ചെയ്ത വേഷം അഭിഷേക് ഏറ്റെടുത്തതിൽ ട്വിറ്ററിൽ പ്രതിഷേധം ഉണ്ടായിരന്നെങ്കിലും , അഭിഷേകിന്റെ ഈ മോക്കോവര്‍ ബോബ് വിശ്വാസ് കഥാപാത്രത്തിന്റെ ആരാധകർക്ക് സന്തോഷമുണ്ടാക്കുമെന്ന് ഉറപ്പാണ്.

Related Articles

Back to top button