KeralaLatestThiruvananthapuram

കോടതിയിൽ സാക്ഷി പറഞ്ഞ വിരോധം നെടുമങ്ങാട്ട് വീട്ടിൽ അതിക്രമിച്ചു ആക്രമണം പ്രതികൾ അറസ്റ്റിൽ

“Manju”

കൃഷ്ണകുമാർ സി

നെടുമങ്ങാട്: കോടതിയിൽ സാക്ഷി പറഞ്ഞ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും അമ്മയേയും ആക്രമിച്ച പ്രതികൾ അറസ്റ്റിലായി. കരിപ്പൂർ, മൊട്ടമൂട്, കരീപ്പൂർ ഗവ.സ്കൂളിനു സമീപം കുഴിവിള വീട്ടിൽ അനീഷ് (31), ആനാട്, പഴകുറ്റി, എം.റ്റി ആഡിറ്റോറിയത്തിനു സമീപം സാരികയിൽ ആദിത്യ (30), വട്ടിയൂർക്കാവ്, തോപ്പുമുക്ക് നേതാജി റോഡിൽ സൗപർണ്ണിക ഗാർഡൻസ്, എസ്.ആർ.എ 51 ൽ അഖിൽ (34) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.പ്രതിയായ ആദിത്യക്കെതിരെ മർദ്ദനമേറ്റ വിപിൻ കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ അനീഷും ആദിത്യയും വിപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി വിപിനേയും അമ്മയേയും ആക്രമിക്കുകയായിരുന്നു.

തുടർന്ന് ഇവർ പരാതി നൽകി ഒളിവിലായിരുന്ന ഇവരെ പിടികൂടുകയായിരുന്നു.ഇവർക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കികൊടുത്തതിനാണ് അഖിൽ പിടിയിലായത്.അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.

Related Articles

Back to top button