തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ദിനംപ്രതികൂടി വരുകയാണ്. വരും ദിവസങ്ങളില്‍ വ്യാപനം ഇനിയും വര്‍ധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയായിരിക്കും രോഗവ്യാപനം വര്‍ധിച്ചാല്‍ എന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം ഇനിയും വര്‍ധിക്കുമെന്ന് തന്നെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പഴും ഉയര്‍ന്ന് നില്‍ക്കുകയാണ് . വ്യാപനം ഈ മാസം 15 വരെ ഉയര്‍ന്ന നിലയില്‍ ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കിടക്കകള്‍, സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഓക്സിജന്‍, വെന്റിലേറ്റര്‍ തുടങ്ങിയ ആശുപത്രി സൗകര്യം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Related Articles
Check Also
Close
-
സംഗീതം പഠിച്ചിട്ടില്ല പക്ഷേ ശ്രുതിശുദ്ധമായി, മനോഹരമായി പാടുന്നൊരാൾ; കാണാം വീഡിയോAugust 13, 2020 11:43 AM