KeralaLatest

സംഗീതം പഠിച്ചിട്ടില്ല പക്ഷേ ശ്രുതിശുദ്ധമായി, മനോഹരമായി പാടുന്നൊരാൾ; കാണാം വീഡിയോ

“Manju”

സംഗീതം പഠിച്ചിട്ടില്ല പക്ഷേ ശ്രുതിശുദ്ധമായി, മനോഹരമായി പാടുന്നൊരാൾ. പഠിക്കാത്തത് സ്വതസിദ്ധമായ കഴിവിന്റെ കുറവാകില്ല.പഠിച്ചില്ലെങ്കിലും സംഗീതജ്ഞാനവും, ബോധവും കൂടി ചേരുമ്പോൾ മാത്രമാകും ഒരാൾക്ക് ഇത്ര മനോഹരമായി പാടുവാൻ കഴിയുക.

ഗിമ്മിക്കുകളൊട്ടുമില്ലാതെ ലളിതമായി ശോകവും പ്രണയവുമൊക്കെ തുളുമ്പുന്ന, ഒരു പ്രത്യേകതരം ശബ്ദത്തോടെ ഒരു ഇഞ്ചിപ്പാടത്തു പണിയെടുത്തു കൊണ്ട് തന്നെ നിന്ന് ഇദ്ദേഹം പാടുമ്പോൾ അത് തകര്‍ന്നു പോയൊരു കാമുകന്‍റെ ശബ്ദമാണോ, പ്രണയാർദ്രതയോടെ പാടുന്ന ഭർത്താവാണോ എന്നൊന്നും അറിയില്ല. പക്ഷേ ആ ഈണത്തിൽ താളത്തിൽ നമ്മളും ഇങ്ങനെ ലയിച്ചു പോകുന്നുണ്ട് എന്നതാണ് സത്യം.

https://www.facebook.com/SanthigiriNews/videos/3372961102761999/

Related Articles

Back to top button