IndiaLatest

പേടിഎമ്മിനെതിരെ അഞ്ചര കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്

“Manju”

ന്യൂഡൽഹി: പേടിഎം ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് പേടിഎമ്മിന് 5.39 കോടി രൂപയുടെ പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കിംഗ് റെഗുലേഷൻ നിയമപ്രകാരം, ഉപഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിൽ പേടിഎമ്മിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് കണ്ടെത്തി. ഇതിനുപുറമേ സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിലും പേടിഎം പരാജയപ്പെട്ടിട്ടുണ്ടെന്ന് റിസർവ് ബാങ്ക് കണ്ടെത്തി.

അതേസമയം, മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പേടിഎമ്മിന് ഉണ്ടായ പോരായ്മയാണ് നടപടിക്ക് കാരണമെന്നും, ബാങ്കിന്റെ ഇടപാടുകളെയോ, അവരുമായുള്ള കരാറുകളെയോ ബാധിക്കുന്നതല്ല ഈ നടപടിയെന്നും ആർബിഐ വ്യക്തമാക്കി.

Related Articles

Back to top button