KeralaKollamLatest

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: ഫേസ് ബുക്ക് മെസഞ്ചറിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. എഴുകോണ്‍ കാരുവേലില്‍ രതീഷ് ഭവനില്‍ രതീഷാണ് (30) അറസ്റ്റിലായത്. കേരളാ പൊലീസ് അടുത്തിടെ പുറത്തിറക്കിയ പോല്‍ ആപ്പിലൂടെ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. റൂറല്‍ സൈബര്‍ സെല്‍ തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് എഴുകോണ്‍ പൊലീസ് രതീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരവും ഐ.ടി ആക്‌ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button