KeralaLatest

രവി പൂജാരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും

“Manju”

വെടിവയ്പ്പ് കേസിൽ രവി പൂജാരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും

ശ്രീജ.എസ്

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനായി ബംഗളൂരു കോടതിയില്‍ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് അപേക്ഷ നല്‍കും. അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്തമാസം ഒന്നാം തിയതി ബംഗളൂരുവിലേക്ക് പോകും.

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ഇപ്പോള്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി. 2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

Related Articles

Back to top button