KeralaLatest

തലസ്ഥാനനഗരം സൂപ്പര്‍ സ്‌പ്രെഡിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നഗരത്തില്‍ സൂപ്പര്‍ സ്‌പ്രഡിന്റെ സാദ്ധ്യതകള്‍ തുറന്നിടുന്ന കണക്കുകളാണ് ഇന്നലെ പുറത്തുവന്നത്. തലസ്ഥാനത്ത് മൂന്നു ദിവസത്തിനിടെ 213 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും അതില്‍ 190 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഇതിലും പതിന്മടങ്ങാണ് രോഗികളുടെ എണ്ണമെന്നാണ് വിവരം.

പുന്തുറയ്ക്ക് പുറമെ പട്ടത്തും കടകംപള്ളിയിലും ആര്യനാട്ടും വെള്ളനാട്ടും ഉറവിടമറിയാത്തതും സമ്പര്‍ക്ക രോഗികളുമുള്ളത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇവരുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്. ഇന്നലെ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത 95 കൊവിഡ് കേസില്‍ 88 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍‌ന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് മുന്നറിയിപ്പുകള്‍ക്ക് പകരം നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

നഗരം രോഗ വ്യാപനത്തിന്റെ അതി നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്‍കരുതലുകള്‍ അവഗണിച്ച്‌ ഇന്നലെയും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണുണ്ടായത്. ഇതോടെ നഗരത്തില്‍ പരിശോധനയും നിയമനടപടികളും പൊലീസ് കര്‍ശനമാക്കി. ഭക്ഷണം ഉള്‍പ്പെടെ ഒരു തരത്തിലുള്ള ഹോം ഡെലിവറികളും അനുവദിക്കില്ലെന്ന് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ പറഞ്ഞു.

Related Articles

Back to top button