IndiaLatest

ജാമിയ മിലിയ സർവകലാശാലയിൽ ‘പീരിയോഡിക് റിവ്യൂ‘ ; പിൻവലിക്കണമെന്ന് അദ്ധ്യാപകർ

“Manju”

ന്യൂഡൽഹി : ജാമിയ മിലിയ സർവകലാശാലയിലെ അദ്ധ്യാപകരുടെ പ്രകടനം വിലയിരുത്താൻ ‘ പീരിയോഡിക് റിവ്യൂ‘ വുമായി കേന്ദ്രസർക്കാർ . മികച്ച പ്രകടനം നടത്തുന്ന അദ്ധ്യാപകർക്ക് മാത്രം തുടരാൻ അവസരം നൽകുന്ന രീതിയിലാണ് പീരിയോഡിക് റിവ്യൂ നടത്തുന്നത് .

കേന്ദ്ര സർക്കാർ അറിയിപ്പിനെത്തുടർന്ന്, 1972 ലെ സെൻട്രൽ സിവിൽ സർവീസസ് ചട്ടങ്ങൾ പ്രകാരം അധ്യാപകരുടെ പ്രകടനം കാലാകാലങ്ങളിൽ അവലോകനം ചെയ്യുന്നതിനായാണ് ഉത്തരവിറക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡീൻ, വകുപ്പ് മേധാവികൾ, കേന്ദ്രങ്ങളുടെ ഡയറക്ടർമാർ, ചീഫ് പ്രൊജക്ടർ, വിദ്യാർത്ഥി ക്ഷേമത്തിന്റെ ഡീൻ, പരീക്ഷ കൺട്രോളർ എന്നിവരുൾപ്പെടെ എല്ലാ മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്കും വിജ്ഞാപനം അയച്ചിട്ടുണ്ട്.

എന്നാൽ ഈ നിയമങ്ങൾ സർവകലാശാലാ അധ്യാപകർക്ക് ബാധകമല്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് വിജ്ഞാപനത്തെ വിമർശിച്ച് ജാമിയ മിലിയ ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. വിജ്ഞാപനത്തെ കുറിച്ച് ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസം സർവകലാശാലയിൽ അദ്ധ്യാപകരുടെ യോഗം ചേർന്നിരുന്നു.

Related Articles

Back to top button