IndiaLatest

ബംഗളൂരുവിൽ ലോക്ക്ഡൗൺ നീട്ടി

“Manju”

ബംഗളൂരുവിൽ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 14 മുതൽ ജൂലൈ 22 പുലർച്ചെ വരെയാണ് ലോക്ക്ഡൗൺ. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർഗനിർദേശങ്ങൾ തിങ്കളാഴ്ച പുറപ്പെടുവിക്കും.

പാല്, പച്ചക്കറി, പഴങ്ങൾ, മരുന്നുകൾ, പലവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് വിലക്കില്ല. സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും മഹാമാരി തടയാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആശാ വർക്കർമാർ, ഡോക്ടർമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ പ്രവർത്തനത്തെ പ്രകീർത്തിക്കുകയും ചെയ്തു യെദ്യൂരപ്പ.

കർണാടകയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് ബംഗളൂരു അർബൻ ജില്ലയിലാണ്. 1,533 പേർക്കാണ് ബംഗളൂരുവിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 229 പേരാണ് ബംഗളൂരുവിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Related Articles

Back to top button