ശ്രീജ.എസ്
ചോറ്റാനിക്കര: നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ ആദ്യകാല നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്പിൽ രുക്മിണി ദേവി (75) വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാവിലെയാണ് സംഭവം. കടുംഗമംഗലത്തെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന രുക്മിണി ദേവിയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
സിപിഎം നാടക വേദിയായ ദേശാഭിമാനി തിയറ്റേഴ്സില്‍ ആദ്യ കാലം മുതല്‍ നടിയായ രുക്മിണി ദേവി പിജെ തിയറ്റേഴ്സ്, ചങ്ങനാശേരി ഗീത, സൂര്യസോമ, വൈക്കം മാളവിക, കോട്ടയം നാഷനല്‍ തിയറ്റേഴ്സ് തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്കാരം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ഇന്ന് എരുവേലി ശാന്തിതീരം ശ്മശാനത്തില്‍ നടത്തും