Latest

പാസ്പോര്‍ട്ട് പുതുക്കല്‍: അറിയേണ്ടതെല്ലാം…

“Manju”

വിദേശയാത്രകള്‍ ഒഴിവാക്കാനാവാത്ത തിരിച്ചറിയല്‍ രേഖയാണ് പാസ്‌പോര്‍ട്ട്. പൗരന്മാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിക്കുന്ന യാത്രാ രേഖയാണിത്. ഇതിന്റെ ഉടമസ്ഥന്റെ വ്യക്തിവിവരങ്ങളും പൗരത്വം സാക്ഷ്യപ്പെടുത്തുന്ന രേഖകൂടിയാണിത്. രാജ്യാന്തര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള പൗരത്വ രേഖയാണിത്. രാജ്യത്തിന്റെ അതിര്‍ത്തി കടക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് അത്യാവശ്യമാണ്. വ്യക്തിയുടെ പേര്, ജനന തിയതി, ഫോട്ടോ, പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ എന്നിവ അതില്‍ ഉണ്ടായിരിക്കും.

അവധിയാഘോഷം, ജോലി, പഠനം എന്നിങ്ങനെ വിദേശയാത്രകള്‍ എന്തുമാവട്ടെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. യാത്രകള്‍ക്ക് മുമ്പ് പാസ്‌പോര്‍ട്ടിന്റെ കാലാവധി ഉറപ്പുവരുത്തണം. ഭൂരിഭാഗം രാജ്യങ്ങളിലേക്കും പ്രവേശനം അനുവദിക്കണമെങ്കില്‍ ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണമെന്ന കാര്യം മറക്കരുത്.

കാലാവധിയുടെ അവസാന വര്‍ഷം തന്നെ പാസ്പോര്‍ട്ട് പുതുക്കാം. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടാണെങ്കില്‍ പുതുക്കാന്‍ മൂന്നുവര്‍ഷം വരെ സമയമുണ്ട്. കാലാവധി തീരൂന്നതിന് ഒന്‍പത് മാസം മുന്‍പ് പാസ്‌പോര്‍ട്ട് പുതുക്കുന്നതായിരിക്കും നല്ലത്. വൈകിയാല്‍ ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണമെന്ന രാജ്യങ്ങളുടെ പൊതുവീസ മാനദണ്ഡം പാലിക്കാന്‍ സാധിക്കാതെ വന്നേക്കാം.

പുതുക്കാന്‍ ആവശ്യമായ രേഖകള്‍

1. കാലവധിയുള്ള പാസ്‌പോര്‍ട്ട്
പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും രണ്ട് പേജുകളുടെയും പകര്‍പ്പ്

2. (ഇസി ആര്‍) എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ്
നോണ്‍ ഇസി ആര്‍ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയപകര്‍പ്പ്

3. അഡ്രസ്സ് പ്രൂഫ്

4. കാലാവധി കാണിക്കുന്ന പാസ്‌പോര്‍ട്ടിന്റെ പേജിന്റെ പകര്‍പ്പ്

5.(എസ് വിപി) ഷോര്‍ട്ട് വാലിഡിറ്റി പാസ്‌പോര്‍ട്ട് നല്‍കാനുള്ള കാരണം ഇല്ലാതായെന്ന് തെളിയിക്കുന്ന രേഖകള്‍.

ക്രിമിനല്‍ കേസുകള്‍ പോലുള്ളവ നേരിടുന്നവര്‍ക്കും വളരെ അത്യാവശ്യ ഘട്ടങ്ങളിലും താത്ക്കാലികമായി ഷോര്‍ട്ട് വാലിഡിറ്റി പാസ്‌പോര്‍ട്ട് നല്‍കാറുണ്ട്. സാധാരണ ഇത് ഒരു വര്‍ഷത്തേക്കാണ് നല്‍കാറുള്ളത്. പാസ്‌പോര്‍ട്ട് പുതുക്കുന്ന സമയത്ത് എന്ത് കാരണം കൊണ്ടാണോ എസ് വിപിക്ക് അനുവദിച്ച കാരണം ഇല്ലാതായി എന്നു കാണിക്കുന്ന രേഖകള്‍ കാണിക്കണം.

ഇതേസമം പ്രായപൂര്‍ത്തിയാകാത്തവരുടെ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ വ്യത്യാസമുണ്ട്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് പാസ്‌പോര്‍ട്ട് അനുവദിക്കുക. ഇതേസയം 15 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുളളവര്‍ക്ക് പത്തുവര്‍ഷം കാലാവധിയില്‍ പാസ്‌പോര്‍ട്ട് എടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

പാസ്‌പോര്‍ട്ട് നിശ്ചിത രേഖകള്‍ക്കൊപ്പം നിശ്ചിത ഫീസ് കൂടി നല്‍കണം. പ്രായപൂര്‍ത്തിയായവര്‍ക്ക് പത്തുവര്‍ഷത്തേക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ 36 പേജിന് 1,500 രൂപയാണ് അപേക്ഷാ ഫീസ്. തത്ക്കാലില്‍ ലഭിക്കാന്‍ 2,000 രൂപ അധിക ഫീസ് നല്‍കണം.ഇനി 60 പേജാണെങ്കില്‍ പാസ്‌പോര്‍ട്ട് അപേക്ഷാഫീസ് 2,000 രൂപയായി ഉയരും 18 വയസ്സില് താഴെയുള്ളവര്‍ക്ക് അഞ്ചുവര്‍ഷം കാലാവധിയില്‍ ആയിരം രൂപയും തത്കാലില്‍ ലഭിക്കാന്‍ 2,000 രൂപയും ഫീസായി നല്‍കണം.15-18 വയസ്സിനിടയിലുള്ളവരാണെങ്കില്‍ 1,500 രൂപയാണ് ഫീസ്. ഓണ്‍ലൈനായി അപ്പോയ്‌മെന്റ് തിയ്യതിയും സമയവും എടുത്ത ശേഷം അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തി പാസ്‌പോര്‍ട്ട് പുതുക്കാം.

എങ്ങനെ ഓണ്‍ലൈനായി പാസ്‌പോര്‍ട്ട് പുതുക്കാം

പാസ്‌പോര്ട്ട് സേവാ വെബ് സൈറ്റ് എടുക്കണം. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ലോഗിന്‍ ഐഡി എടുക്കണം. ഈ ലോഗിന്‍ ഉപയോഗിച്ച് പോര്‍ട്ടലിലേക്ക് പ്രവേശിച്ച ശേഷം അപ്ലൈ ഫോര്‍ എ ന്യൂ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ റീ ഇഷ്യു ഓഫ് പാസ്‌പോര്‍ട്ട് എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ശേഷം ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കിയെന്ന് ഉറപ്പു വരുത്തിയ ശേഷം പേമെന്റ് ആന്‍ഡ് ഷെഡ്യൂളിങ് ഓഫ് അപ്പോയിന്‍മെന്റ് തിരഞ്ഞെടുക്കണം.

പേമെന്റ് രീതികള്‍ ഉപയോഗപ്പെടുത്തി പണം അടയ്ക്കാം. പൂര്‍ണ വിവരങ്ങള്‍ നല്‍കിയ ഫോം സബ്മിറ്റ് ചെയ്യുക. ഇതിന് ശേഷം പ്രിന്റ് ദ് അപ്ലിക്കേഷന്‍ റെസീപ്റ്റ് എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് പ്രിന്റെടുക്കാം. അതില്‍ പറഞ്ഞിരിക്കുന്ന ദിവസത്തിലും സമയത്തും അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ വേണ്ട രേഖകള്‍ സഹിതം ഹാജരായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

എന്താണ് വീസ

പുറത്തു നിന്നുളള യാത്രികര്‍ക്ക് തങ്ങളുടെ രാജ്യത്തേക്ക് കടക്കാനും പുറത്തുപോവാനും താമസിക്കാനും രാജ്യത്തിന്റെ ഭരണകൂടങ്ങള്‍ നല്‍കുന്ന ഔദ്യോഗിക അനുമതിയാണ് വീസ. ജോലി, പഠനം, യാത്ര എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് വീസ അനുവദിക്കാറുണ്ട്. ചില രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് മറ്റു ചില രാജ്യങ്ങള്‍ സൗജ്യ വീസ അനുവദിക്കാറുണ്ട്. എല്ലാ വീസയിലും കാലാവധി പരാമര്‍ശിക്കാറുണ്ട്. അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള സമയം, ഫീസ് ആവശ്യമായ രേഖകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ ഓരോ രാജ്യത്തേയും വീസകളില്‍ വ്യത്യാസം വരാറുണ്ട്..

Related Articles

Back to top button