IndiaLatest

കോവിഡ് വാക്സിന്‍ ഉടന്‍ സ്വീകരിക്കും: സൗരവ്

“Manju”

bcci president Sourav Ganguly Denies Political Connection With BJP | സൗരവ്  ഗാംഗുലി ബിജെപിയിലേക്കെന്ന് അഭ്യൂഹം; നിലപാട് വ്യക്തമാക്കി താരം - Malayalam  Oneindia

ശ്രീജ.എസ്‌

കൊല്‍ക്കത്ത: നിലവില്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ തന്നെ ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകളിലേക്ക് മടങ്ങിയെത്തുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

കോവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത ദിവസം തന്നെ സ്വീകരിക്കുമെന്ന് ഗാംഗുലി പറഞ്ഞു. രണ്ട് തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി വിശ്രമത്തിലാണ് ബിസിസിഐ തലവനായ ഗാംഗുലി. വരുന്ന ഇന്ത്യഇംഗ്ലണ്ട് ടി20 പരമ്പരയിലെ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് സ്റ്റേഡിയത്തില്‍ തന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഗാംഗുലി വ്യക്തമാക്കി.

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷമുള്ള തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഹൃദയത്തിന് സംഭവിച്ചത് ചെറിയ ചില പ്രശ്‌നങ്ങള്‍ മാത്രമാണ്. പ്രായം കൂടുകയാണ്. അപ്പോള്‍ അതിന്റേതായ അവസ്ഥകളും ശരീരത്തില്‍ സംഭവിക്കും. അതുകൊണ്ടു തന്നെ താന്‍ അക്കാര്യത്തില്‍ ഭാഗ്യം ചെയ്ത ആളാണ്. മറ്റ് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും സംഭവിച്ചില്ലല്ലോ എന്നും ഗാംഗുലി പറഞ്ഞു.

 

Related Articles

Back to top button