KeralaLatest

മാധവ സംസ്കൃതി കേന്ദ്രത്തിൻ്റെ ‘അന്നദം’ സമാരംഭിച്ചു

“Manju”

കൃഷ്ണകുമാർ സി

തിരുവനന്തപുരം : മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൻ്റെ ഉദ്ഘാടനകർമ്മം ലോക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നീട്ടിവച്ചിരുന്നു.എന്നാൽ ഈ കാലഘട്ടത്തിൽ അവശ്യമായ ജനസേവന പ്രവർത്തനങ്ങളുമായി സംസ്കൃതി കേന്ദ്രം മുന്നോട്ടു വരുന്നു.

ലോക് ഡൗണിൻ്റെ തുടക്ക കാലത്ത് പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ സേവനം അവസാനിച്ചതിനാൽ സ്വന്തമായി പാചകം ചെയ്തു കഴിക്കാനുള്ള അവസ്ഥയിലല്ലാത്ത നിരാലംബർ വീണ്ടും പൂർവ്വസ്ഥിതിയിലായി.
ഇത്തരക്കാർക്ക് വീടുകളിൽ പാചകം ചെയ്ത ഭക്ഷണം സൗജന്യമായി എത്തിക്കുന്ന ‘അന്നദം’ എന്ന പദ്ധതി ആരംഭിച്ചു. മലയിൻകീഴ് മാധവ
കവി സംസ്കൃതി കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മലയിൻകീഴ് സബ്ട്രഷറി റോഡിൽ അന്നദം – പാചകശാല പ്രവർത്തനം തുടങ്ങി.ഉച്ചക്കും രാത്രിയുമുള്ള ഭക്ഷണം അർഹരായവർക്ക് വീടുകളിൽ എത്തിത്തുടങ്ങി.

മാധവകവി സംസ്കൃതി കേന്ദ്രത്തിൻ്റെ ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അടുപ്പ് കത്തിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. രക്ഷാധികാരി ഡോ.വി.മോഹനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി .അനിൽകുമാർ സ്വാഗതവും ട്രഷറർ വി.ദിലീപ് നന്ദിയും പറഞ്ഞു. പ്ലാൻ കോർഡിനേറ്റർ പി.രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ ബി.സുനിൽകുമാർ, സെക്രട്ടറി കെ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

‘ഗുരുമുഖം’ എന്ന വിദ്യാർത്ഥികൾക്കായുള്ള പഠന -പ്രോത്സാഹന പദ്ധതിയും ‘മാംഗല്യമാതൃകം’ എന്ന ലളിതവിവാഹ പ്രോത്സാഹന പദ്ധതിയും ഐ.എം.എ (നേമം) യുമായി ചേർന്ന് ‘സമർപ്പണം’ എന്ന പേരിൽ ആരംഭിക്കുന്ന ആതുരസേവന പദ്ധതിയും ഈ മാസം തന്നെ ആരംഭിക്കുന്നതായി ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു.

ചിത്രത്തിൽ: മാധവകവി കേന്ദ്രത്തിൻ്റെ ‘അന്നദം’ പദ്ധതി, ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അടുപ്പിൽ തീ പകർന്ന് ഉദ്ഘാടനം ചെയ്യുന്നു. അധ്യക്ഷൻ ഡോ.വി.മോഹനൻ നായരും, ജനറൽ സെക്രട്ടറി പി.അനിൽകുമാറും സമീപം

Related Articles

Back to top button