KeralaLatest

ഡ്രൈവിംഗില്‍ മികവ് കാട്ടി ഒരു വനിത

“Manju”

വിലങ്ങാട് സ്വദേശിനിയായ ദീപ ജോസഫ് ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഹെവി ലൈസന്‍സ് നേടിയത്. നിലവില്‍ പുളിയാവ് ആര്‍‌ട്സ് & സയന്‍സ് കോളേജിലെ ബസ് ഡ്രൈവറാണ് ദീപ. ടിപ്പര്‍, ആംബുലന്‍സ്, ജീപ്പ് എന്നിവയിലും ദീപ തന്റെ ഡ്രൈവിംഗ് മികവ് തെളിയിച്ചു കഴിഞ്ഞു. ആദ്യം മുതലേ ഡ്രൈവിംഗിനോട് താല്‍പ്പര്യം പുലര്‍ത്തിയിരുന്നു. 18-ാം മത്തെ വയസ്സില്‍ ഡ്രൈവിംഗ് പഠനം പൂര്‍ത്തിയാക്കി. കെ എഫ് സിയില്‍ അസിസ്റ്റന്റ് മാനേജര്‍ കോഴ്സിനുശേഷം കാഷ്യല്‍ സൂപ്പര്‍വൈസറായി വര്‍ക്ക് ചെയ്തിരുന്നു. ഏകദേശം 4,5000 രൂപയോളം സാലറിയില്‍ ഏഴര വര്‍ഷത്തോളം വര്‍ക്ക് ചെയ്തു. കൂടാതെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും വര്‍ക്ക് ചെയ്തിട്ടുണ്ട്. കുട്ടികളുടെ പഠന വിഷയവും മറ്റ് ചില അസൌകര്യങ്ങളും ഉണ്ടായപ്പോള്‍ നാട്ടിലേക്ക് തിരിച്ചു വന്നു തന്റെ ഇഷ്ട തൊഴിലായ ഡ്രൈവിംഗ് സ്വീകരിച്ചു. ആദ്യം എല്ലാവര്‍ക്കും ഈ തൊഴില്‍ കൌതുകമായിരുന്നു.

ഡ്രൈവിംഗ് ആദ്യം മുതലേ ഇഷ്ടപ്പെട്ട ദീപ മൈന്റ് ഫ്രീ ആകാനുള്ള ഏറ്റവും നല്ല ഒരു കാര്യം ഡ്രെവിംഗാണ് എന്ന അഭിപ്രായക്കാരിയാണ്. അതിനാലാണ് ഈ ജോലി തന്നെ തിരഞ്ഞെടുത്തതെന്നും ദീപ പറയുന്നു. കോളേജില്‍ മൂന്നാമതൊരു ബസ്സ് എടുത്തപ്പോള്‍ ഒരു ഡ്രൈവറെ ആവശ്യമായി വന്നു അങ്ങനെ ദീപയെ നിയമിച്ചു. കൂടാതെ പെണ്‍കുട്ടികള്‍ക്കു മാത്രമായി യാത്ര ചെയ്യാന്‍ ഒരു സ്ത്രീ ഡ്രൈവറെ ആവശ്യമായിരുന്നു അങ്ങനെ ദീപ കോളേജ് ബസ്സിലെ ഡ്രൈവറായി. മലപ്പുറം ജില്ലയിലെ ഹെവി ലൈസന്‍സ് നേടിയ ആദ്യത്തെ വനിതയും ദീപയാണ്. കോളേജില്‍ ജോലിക്ക് കയറുമ്പോള്‍ കേളേജു ബസ്സിലെ ആദ്യത്തെ വനിത ഡ്രെവറാണ് താനാണെന്ന് ദീപയ്ക്കറിയില്ലായിരുന്നു.

നാട്ടില്‍ വന്നു കഴിഞ്ഞപ്പോള്‍ ജോലി സാദ്ധ്യതകള്‍ വളരെ കുറവായിരുന്നു, ഉണ്ടായാല്‍ തന്നെ സാലറി വളരെ കുറവായിരുന്നു. അങ്ങനെയാണ് തനിക്ക് ഇഷ്ടപ്പെട്ട ഈ തൊഴില്‍ തന്നെ തിരഞ്ഞടുത്തത് എന്ന് ദീപ പറയുന്നു. കോഴിക്കോട് ചങ്ക് ബ്രദേഴ്സ് എന്ന സംഘടനയില്‍ അംഗമായ ദീപ ഡ്രൈവര്‍ ഗ്രൂപ്പില്‍ ആദ്യത്തെ വനിത എന്ന സ്ഥാനവും നേടി. എല്ലാവരും ദീപയ്ക്ക് സപ്പോര്‍‌ട്ടാണ്. ഭര്‍ത്താവ് അനില്‍കുമാര്‍, വര്‍ക്ക്ഷോപ്പില്‍ ഫോര്‍മാനാണ് കൂടാതെ കളരി അഭ്യാസിക്കുന്നുണ്ട്. മക്കള്‍ എല്‍ബിന്‍, എയ്ഞ്ചല്‍ മകന്‍ 9 -ാം ക്ലാസ്സിലും മകള്‍ 7 -ാം ക്ലാസ്സിലും പഠിക്കുന്നു. എന്ത് പറഞ്ഞാലും അത് അപ്പോള്‍തന്നെ ചെയ്യാന്‍ നല്ല മനോധൈര്യമാണെന്ന് ഭര്‍ത്താവ് അഭിപ്രായപ്പെടുന്നു. സ്ത്രീകളോട് ദീപ പറയുന്നത് ‘ധൈര്യമായി മുന്നോട്ട് വരണം നമുക്ക് പറ്റാത്തതായിട്ട് ഒരു ജോലിയുമില്ല’ എന്നതാണ്. തനിക്ക് ഫയര്‍ഫോഴ്സില്‍ അല്ലെങ്കില്‍ ഡിഫന്‍സില്‍ ഒരു ജോലി വേണമെന്നും സ്വന്തമായി 5 സെന്റ് സ്ഥലവും വീടും സ്വന്തമാക്കണമെന്ന ആഗ്രഹവുമുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് സാധിക്കുമെന്ന നിശ്ചയദാര്‍ഢ്യം ദീപയ്ക്കുണ്ട്.

https://www.facebook.com/SanthigiriNews/videos/2426199657678635

Related Articles

Back to top button