AlappuzhaLatest

സാമൂഹിക നവോത്ഥാനം സ്ഥാപിക്കപ്പെട്ടത് ആത്മീയ പ്രക്രിയയിലൂടെ- സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ആലപ്പുഴ : നവോത്ഥാന കാലം രൂപപ്പെട്ടത് ആത്മീയ പ്രക്രിയയിലൂടെയാണെന്നും അത് സാധിതമാക്കിയത് ഗുരുക്കന്മാരിലൂടെയുമാണെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ആലപ്പുഴ തമ്പകച്ചുവട് ശാന്തിഗിരി ആശ്രമ ശാഖയുടെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ആത്മീയ ആചാര്യന്മാര്‍ കാലുകുത്തിയ ഇടങ്ങളെല്ലാം ലോകത്തിന്റെ ആരാമമായി മാറിയിട്ടുണ്ട്. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ പാദസ്പര്‍ശത്താല്‍ ധന്യമായ തമ്പകച്ചുവട് ഇന്ന് ഒരു ആശ്രമമായി പരിണമിച്ചതിലും ഒരു ചരിത്രമുണ്ടാകുമെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ഏതൊരു ആശ്രമത്തിന്റെയും വളര്‍ച്ചയുടെ പിന്നില്‍ ത്യാഗങ്ങള്‍ സഹിച്ചവര്‍ ഉണ്ടാകും, അവരുടെ അര്‍പ്പണവും, സമര്‍പ്പണവും, വിയര്‍പ്പുമാണ് അതിന്റെ വളര്‍ച്ചയുടെ നിദാനമെന്നും സ്വാമി പറഞ്ഞു.
രാവിലെ ആറിന് ആരംഭിച്ച ആഘോഷചടങ്ങുകളുടെ ഭാഗമായി ധ്വജം ഉയർത്തൽ, സമർപ്പണങ്ങൾ, തുടർന്ന് 12 മണിക്ക് സാംസ്കാരിക സമ്മേളനം വൈകിട്ട് 6.30 ന് ദീപപ്രദക്ഷിണം എന്നിവ നടക്കും. ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  ആശ്രമം വിശ്വസംസ്കൃതി കലാരംഗം ഹെഡ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി സാന്നിദ്ധ്യമായിരുന്നു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റ്റി.കെ. ശരവണൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. ലതിക, മണ്ണഞ്ചേരി എസ്.എച്ച്.ഒ. ജെ. നിസാമുദ്ദീൻ,അശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (കമ്മ്യൂണിക്കേഷൻസ്) സബീർ തിരുമല, അഡ്വൈസർ (മാർക്കറ്റിംഗ്) വി.പി. രാജീവ്, ശാന്തിഗിരി വിശ്വസാംസ്കാരിക നവേത്ഥാനകേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ മനോഹരൻ നന്ദികാട്, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ ഉഷ റ്റി.വി., ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ വിജയ് വേണുഗോപാൽ എന്നിവർ ആശംസകള്‍ നേര്‍ന്നു. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഫിനാൻസ്) അജിത് കുമാർ വി. സ്വാഗതവും ആലപ്പുഴ ഏരിയ (സിറ്റി) അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ സി. നന്ദിയും രേഖപ്പെടുത്തി

Related Articles

Back to top button