InternationalLatest

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണേക്കും

“Manju”

സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീഴാന്‍ സാധ്യത. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കര്‍ശന നടപടി സ്വീകരിക്കും. ഗൂഗിള്‍, ഫെയ്സ്ബുക്ക്, ട്വിറ്റര്‍, മറ്റ് ടെക് കമ്പനികളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകള്‍, ഡീപ്പ് ഫേക്ക് വീഡിയോകള്‍ എന്നിവയ്ക്കെതിരെയാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ ചട്ടം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടന്‍ പുറത്തിറക്കും. ഇവ പാലിക്കാത്ത പക്ഷം കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം, കമ്പനികള്‍ക്ക് കനത്ത പിഴ നേരിടേണ്ടിവരും. പ്രാക്ടീസ് കോഡ് അനുസരിച്ച്‌ വ്യാജ വാര്‍ത്തകള്‍, വ്യാജ അക്കൗണ്ടുകള്‍, ഡീപ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവ കണ്ടെത്താനും തടയാനും കമ്പനികളും റെഗുലേറ്റര്‍മാരും ഒരു പോലെ ശ്രമിക്കണം. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ഡിജിറ്റല്‍ സേവന നിയമത്തില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. ആദ്യ ഘട്ടത്തില്‍ 27 രാജ്യങ്ങളിലാണ് നടപ്പാക്കുന്നത്.

Related Articles

Back to top button