IndiaLatest

ആധുനിക അഗ്നിശമന സൗകര്യങ്ങൾക്കായി 107 കോടി രൂപ അനുവദിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

കൊൽക്കത്ത തുറമുഖത്തെ ഹാൽദിയ ഡോക്ക് കോംപ്ലക്‌സിലെ അഞ്ചു ജെട്ടികളിൽ അനുബന്ധ അഗ്നിശമന സൗകര്യങ്ങൾക്കായി കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുഖ്‌ മാണ്ഡവ്യ 107 കോടി രൂപ അനുവദിച്ചു.

ആധുനിക അഗ്നിശമന സൗകര്യങ്ങൾ പെട്രോ- കെമിക്കൽ ഉൽ‌പന്നങ്ങളുടെ ചരക്കുനീക്കം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ഹാൽ‌ദിയ ഡോക്ക് കോംപ്ലക്‌സിനെ സഹായിക്കും. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഓയിൽ ഇൻഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം എൽപിജിയും മറ്റ് പെട്രോളിയം ഉൽ‌പന്നങ്ങളും കൈകാര്യം ചെയ്യുന്നതിന്‌ നിലവിലുള്ള അഗ്നിശമന സൗകര്യം മതിയാകില്ല. എല്ലാ പ്രധാന തുറമുഖങ്ങളിലും ചരക്ക് നീക്കത്തിന്റെ സുരക്ഷയ്‌ക്ക്‌ ഷിപ്പിംഗ് മന്ത്രാലയം മുൻഗണന നൽകുന്നു. അഗ്നി സുരക്ഷയ്ക്കായുള്ള ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണിത്.

 

Related Articles

Back to top button