IndiaLatest

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഷിംല ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി

“Manju”

 

ഷിംല : ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷനും വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും, ഷിംലയിലെ പ്രശസ്ത ദേശീയ ഗവേഷണ കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസുമായി ചേര്‍ന്ന വേദിക് വിസ്ഡം ഫോര്‍ കോസ്മിക് ഹാര്‍മണി എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍ നടന്നു. ഏപ്രില്‍ 29,30 തീയതികളില്‍ നടന്ന സെമിനാര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നാഗേശ്വര്‍ റാവു സ്വാഗതവും ചെയര്‍മാന്‍ പ്രൊഫ. ശശിപ്രഭാ കുമാര്‍ അദ്ധ്യക്ഷ പ്രസംഗവും പത്മഭൂഷണ്‍ പ്രൊഫ. കപില്‍ കപൂര്‍ മുഖ്യപ്രഭാഷണം നടത്തിയ സെമിനാറില്‍ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫെലോ പ്രൊഫ.കെ.ഗോപിനാഥന്‍ പിള്ള വിഷയാവതരണം നടത്തി. പ്രശസ്തരായ ചിന്തകന്മാര്‍ പങ്കെടുത്ത സെമിനാറില്‍ സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി കോസ്മിക് ഹാര്‍മണി എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.

Related Articles

Back to top button