AlappuzhaKeralaLatest

വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് കർശന നടപടി വരും

“Manju”

റെജിപുരോഗതി

ആലപ്പുഴ : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വസ്തുനിഷ്ഠമല്ലാത്ത വാർത്തകൾ വാട്ട്സ് ആപ്പിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കർശന നടപടി നേരിടേണ്ടി വരുമെന്നും ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ചോ, അനാവശ്യഭീതിപരത്തുന്നതിനായോ വ്യാജവാർത്ത നല്കാൻ ശ്രമിക്കരുത്. കൂടാതെ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും മറ്റും ഷെയർ ചെയ്യുന്നതു രോഗപ്രതിരോധ നടപടികളെ പിന്നോട്ട് വലിക്കും.
വയലാറിലെ പെട്രോൾ ബങ്കിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ച എല്ലാവരും അധികൃതരുമായി ബന്ധപ്പെടണമെന്ന നിർദേശം വാട്ട്സ് ആപ്പിലൂടെ ഷെയർ ചെയ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് വ്യാജ വാർത്തയാണ്. നിലവിൽ അങ്ങനെയൊരു നിർദ്ദേശം നലകിയിട്ടില്ല.

ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു

 

Related Articles

Back to top button