വടകര: പയ്യോളി ഇരിങ്ങലില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. ഇരിങ്ങൽ കോട്ടത്തുരുത്തിയിൽ വടക്കേകുനി സരസ (71) യാണ് മൂരാട് പാലത്തിന് സമീപം ട്രെയിൽ തട്ടി മരിച്ചത്. ഇരിങ്ങൽ വില്ലേജ് ഓഫീസിലേക്ക് പോവുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. വടകര ഭാഗത്തു നിന്നും വന്ന ട്രെയിൻ എൻജിൻ ഇടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആര്‍ആര്‍ടി വളണ്ടിയർമാരും പയ്യോളി പോലീസും സ്ഥലത്തെത്തി. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭർത്താവ്: പരേതനായ കുമാരൻ. മകൻ: സന്തോഷ് കുമാർ. സഹോദരങ്ങൾ: ശാരദ, ബാലൻ, കുഞ്ഞികൃഷ്ണൻ, രജനി, കമല, നിർമ്മല, പരേതരായ കുഞ്ഞിക്കണ്ണൻ, സുരേന്ദ്രൻ.
Related Articles
Check Also
Close
-
ജന്മഗൃഹ തീര്‍ത്ഥയാത്ര നടന്നുDecember 21, 2022 12:48 PM