ചെന്നൈ ; നടന് രജനികാന്തിനെ സന്ദര്‍ശിച്ച് വി.കെ ശശികല. പോയസ് ഗാർഡനിലെ താരത്തിന്റെ വീട്ടിൽപോയാണ് അദ്ദേഹത്തെ കണ്ടത്. അടുത്തിടെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനികാന്തിന്റെ ആരോഗ്യനില അന്വേഷിക്കുന്നതിനാണ് ശശികല എത്തിയത്. ചെന്നൈയിലെ സ്റ്റൈല്‍ മന്നന്റെ വസതിയില്‍ രജനികാന്തിനോടൊപ്പം ഭാര്യ ലത രജനീകാന്തും ചേര്‍ന്നാണ് ശശികലയെ സ്വീകരിച്ചത്.
താരത്തിന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അഭിനന്ദനമറിയിക്കാനാണ് ശശികല എത്തിയതെന്ന് ശശികല മാദ്ധ്യമങ്ങളെ അറിയിച്ചു. വസതിയിലെത്തി നടനെ കണ്ട ശശികല അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങളും തിരക്കി. ഒക്ടോബറില്‍ ആരോഗ്യപ്രശ്നങ്ങളെ തുര്‍ന്ന് രജനീകാന്ത് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ നീണ്ടനാളത്തെ ആശുപത്രി വാസത്തിന് ശേഷം താരം വീട്ടില്‍ വിശ്രമ വേളയിലാണ്. ഇതിനിടെയാണ് വി.കെ ശശികലയുടെ സന്ദര്‍ശനം.