IndiaLatest

രാജ്യത്തെ വാക്‌സിനേഷന്‍ 2021 അവസാനത്തോടെ പൂര്‍ത്തീകരിക്കും : കേന്ദ്ര മന്ത്രി

“Manju”

ന്യൂഡല്‍ഹി: 2021 അവസാനത്തോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്ത് ഇതുവരെ മൂന്നു ശതമാനത്തിനു മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് വാഗ്‌ദാനവുമായി മന്ത്രി രംഗത്തെത്തിയത്.

“ഇന്ത്യയിലെ വാക്‌സിനേഷന്‍ 2021ല്‍ തന്നെ പൂര്‍ത്തീകരിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച്‌ രാഹുല്‍ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിന്‍ വിതരണത്തില്‍ ശ്രദ്ധിക്കട്ടെ. അവിടങ്ങളില്‍ വാക്‌സി നേഷന്‍ താറുമാറാണ്. മേയ് ഒന്നു മുതല്‍ 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വിതരണം ചെയ്യാനുള്ള വാക്‌സിന്‍ അവര്‍ സ്വീകരിച്ചിട്ടുപോലുമില്ല, ജാവഡേ ക്കര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ടൂള്‍കിറ്റ് പ്രചാരണമാണ് നടക്കുന്നതെന്ന് ജാവഡേക്കര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാണമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു- ടൂള്‍കിറ്റ് ഉണ്ടാക്കിയത് താങ്കള്‍ തന്നെയാണ്. അതിലെ ഭാഷാരീതി, യുക്തികള്‍, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീതി തുടങ്ങിയവയെല്ലാം ഒരേ തരത്തിലുള്ളതാണ്, ജാവദേക്കര്‍ ആരോപിച്ചു .

കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും വാക്‌സിന്‍ വിതരണത്തിലും പ്രധാനമന്ത്രിയുടെ പരാജയം ചൂണ്ടിക്കാട്ടി രാഹുല്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി നരേന്ദ്ര മോദിയാണെന്നും കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു .

Related Articles

Back to top button