InternationalLatest

പാക് ഭീകര സംഘടനയുടെ തലവന്‍ കൊല്ലപ്പെട്ടു

“Manju”

 

പാക് ഭീകര സംഘടന ലഷ്കർ ഇ ഇസ് ലാമിന്‍റെ തലവൻ കൊല്ലപ്പെട്ടു | Madhyamam

ശ്രീജ.എസ്

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തില്‍ ഭീകര സംഘടനയായ പാകിസ്താന്‍ ലഷ്കര്‍ ഇ ഇസ് ലാമിന്റെ തലവന്‍ കൊല്ലപ്പെട്ടു. പാക് ഭീകര സംഘടനയുടെ നേതാവായ മംഗല്‍ ബാഗ് ആണ് കൊല്ലപ്പെട്ടത് .അഫ്ഗാനിലെ കിഴക്കന്‍ നങ്കര്‍ഹര്‍ പ്രവിശ്യയിലാണ് സംഭവം. ബാഗിന്റെ തലക്ക് യുഎസ് 30 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മംഗല്‍ ബാഗിനൊപ്പം രണ്ട് അനുയാ‍യികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആചിന്‍ ജില്ലയിലെ ബന്ദാരിയിലെ റോഡിന് സമീപത്താണ് സ്ഫോടനം നടന്നതെന്ന് അഫ്ഗാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതെ സമയം മംഗല്‍ ബാഗ് കൊല്ലപ്പെട്ടതായി നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നതായും പിന്നീട് വ്യാജമെന്ന് തെളിഞ്ഞതായും ദ് എക്സ് പ്രസ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് ചെയ്തു. മയക്ക്മരുന്ന് കടത്ത്, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ അടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ലഷ്കര്‍ ഇ ഇസ് ലാം ഭീകര സംഘടന വരുമാനം കണ്ടെത്തുന്നത് .

Related Articles

Back to top button