IndiaInternationalKeralaLatest

ജനം ടി.വി. ക്ക് തീവ്രവാദ ഭീഷണി.

“Manju”

ഷൈലേഷ്കുമാർ.കൻമനം

തിരുവനന്തപുരം: പ്രശസ്ത ചാനലായ ജനം ടി വി ക്ക് തീവ്രവാദ അനുകൂല വെബ് സൈറ്റിൽ നിന്ന് ആക്രമണ ഭീഷണി. ‘ജനം ടി വി തകർക്കും, പ്രവർത്തകരെ സർവ്വശക്തനായ സൃഷ്ടാവിലെത്തിക്കും’ എന്നാണ് സന്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയാണ് ഈ സന്ദേശം ജനം ടി വി യുടെ ഓഫീസിന് കൈമാറിയത്.
ഇതിൻ്റെ പശ്ചാത്തലത്തിൽ ജനം ടി വി യുടെ എല്ലാ ഓഫീസുകളിലും സുരക്ഷയേർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ഇതിനു മുമ്പ് രാജ്യവിരുദ്ധമായ പല പ്രവർത്തനങ്ങളെക്കുറിച്ചും ജനം ടി വി റിപോർട്ട് ചെയ്തിരുന്നു. അതിൻ്റെ പശ്ചാത്തലത്തിലാകാം ഇത്തരമൊരു ഭീഷണിയെന്ന് സംശയിക്കുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക് നാഥ് ബഹ്റ പറഞ്ഞു.

Related Articles

Back to top button