KeralaLatest

മണ്ണില്‍ അലിഞ്ഞു ചേരുന്ന ബയോപ്ലാസ്റ്റിക് ക്യാരി ബാഗുമായി യുവാവ്

“Manju”

പനമരം : പ്ലാസ്റ്റിക്കിനു പകരമായി ബയോപ്ലാസ്റ്റിക് ക്യാരി ബാഗുമായി യുവാവ്. നടവയല്‍ ചിറപ്പുറം നീരജ് ഡേവിഡാണ് 180 ദിവസത്തിനുള്ളില്‍ മണ്ണില്‍ അലിഞ്ഞു ചേരുന്ന ക്യാരി ബാഗുമായി എത്തിയിരിക്കുന്നത്. ചോളത്തിന്റെ അസംസ്കൃത വസ്തു ഉപയോഗിച്ചാണ് ബയോ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിര്‍മിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള ക്യാരി ബാഗ് നിര്‍മാണത്തിനായി പിഎംഇജിപിയുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ആഡ് ഗ്രീന്‍ പ്രോജക്‌ട് എന്ന പേരില്‍ ബയോ പ്ലാസ്റ്റിക് ക്യാരി ബാഗ് ഫാക്ടറി നടവയല്‍ കായക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചതു.

പ്ലാസ്റ്റിക് നിരോധിച്ചാല്‍ പകരം എന്തെന്ന ചിന്ത ഒരു വര്‍ഷം മുന്‍പാണ് നീരജിന്റെ മനസ്സില്‍ കയറിക്കൂടിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത്തരമൊരു പദ്ധതിയുണ്ടെന്നു മനസ്സിലാക്കിയത്. തുടര്‍ന്ന് ഇത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളായി. കഴിഞ്ഞ ദിവസം ഫാക്ടറിയില്‍ വൈദ്യുതി ലഭിച്ചതോടെ നിര്‍മാണം തുടങ്ങി. സാധാരണ കണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളുടെ അതെ രൂപവും ഗുണവുമാണ് ഇവയ്ക്കുള്ളത്. കത്തിച്ചാല്‍ കടലാസ്സു പോലെ കത്തുകയും ചെയ്യും. പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിനിറങ്ങിത്തിരിച്ച നീരജിന് പൂര്‍ണ പിന്തുണയുമായി സഹോദരന്‍ നിഖിലും പിതാവ് ഡേവിഡും കൂടെയുണ്ട്.

Related Articles

Back to top button