KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐയ്ക്ക് പരിക്ക്

“Manju”

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് നെല്ലനാട് വട്ടയത്ത് പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐയ്ക്ക് പരിക്ക്. എസ്‌ഐ രാജേന്ദ്രനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയാണ് അപകടം. ഒരാൾ തൂങ്ങി മരിച്ചു എന്നറിയിച്ചതിനെ തുടർന്ന് അവിടേക്ക് പോകുന്നതിനിടെ വഴിതെറ്റി ജീപ്പ് മറിയുകയായിരുന്നു. ജീപ്പിൽ രണ്ട് പോലീസുകാർ ഉണ്ടായിരുന്നു. പരിക്കേറ്റ എസ്‌ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button