IndiaKeralaLatestThiruvananthapuram

ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തില്‍ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

“Manju”

സിന്ധുമോൾ. ആർ

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിനെ തുടര്‍ന്നാണ് മഴ തുടരുമെന്ന് അറിയിച്ചത്. വടക്കന്‍ കേരളത്തില്‍ നാളെ അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കുന്നു. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തീരമേഖലയില്‍ വ്യാപകമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയും ലഭിക്കും.

ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി നാളെ രാത്രിയോടെ ആന്ധ്രാപ്രദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 14ന് വീണ്ടും ഒരു ന്യൂനമര്‍ദ്ദം കൂടി ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെടാന്‍ സാധ്യതയുണ്ട്. ബം​ഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ കാരണം കേരളത്തില്‍ നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയെന്ന് പറയാനാകില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാനദണ്ഡ പ്രകാരം കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയാല്‍ മാത്രമേ തുലാവര്‍ഷം വന്നതായി പ്രഖ്യാപിക്കാന്‍ സാധിക്കുകയുളളൂ.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ കനത്തത്. തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ബുധനാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button