ErnakulamKerala

ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ആലുവ: രോഗ വ്യാപനം രൂക്ഷമായ ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു. ആലുവയില്‍ സമ്പര്‍ക്ക രോഗബാധിതര്‍ വരും ദിവസങ്ങളിലും വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കങ്ങള്‍. ആലുവ നഗരസഭയില്‍ ടൗണ്‍ ഹാളിലും യുസി കോളജ് ടാഗോര്‍ ഹാളിലുമായി 120 പേര്‍ക്കുള്ള ചികിത്സ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനാവശ്യമായ കട്ടില്‍, കിടക്കകള്‍, തലയിണ, പുതപ്പ് എന്നിവ തയാറായി കഴിഞ്ഞു. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ അടിയന്തിര ആവശ്യം വന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കാനാവുന്ന രീതിയിലാണ് സജ്ജീകരണങ്ങള്‍. അവശ്യം വന്നാല്‍ കൂടുതല്‍ കിടക്കകളും വസ്തുക്കളും ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കുന്ന സെന്ററുകള്‍ തികയാതെ വന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ സെന്ററുകള്‍ ആരംഭിക്കും.

ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുകയാണ് ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച ചുമതല. ജില്ലയില്‍ കൂടുതല്‍ രോഗവ്യാപനമുള്ള ചെല്ലാനത്ത് ഇന്നലെ മുതല്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിച്ചു. ജില്ലയിലെ രണ്ടാമത്തെ ക്ലസ്റ്റര്‍ ആയ ആലുവയിലും എഫ്‌എല്‍ടി എസിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. ആലുവയിലെ മഹാത്മ ഗാന്ധി ടൗണ്‍ഹാളിലും യുസി കോളജിലെ ടാഗോര്‍ ഹാളിലുമായാണ് നഗരസഭ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

Related Articles

Back to top button