KeralaLatestThiruvananthapuram

“Manju”

സിന്ധുമോള്‍ ആര്‍

പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറഞ്ഞ് ബച്ചന്‍

കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ആരാധനയുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി അറിയിച്ച്‌ അമിതാഭ് ബച്ചനും കുടുംബവും. ആശുപത്രിയില്‍ കഴിയുന്ന അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും പുറമെ ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെയും മകള്‍ ആരാധ്യയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് പ്രതികരണം. ട്വിറ്ററില്‍ ആയിരുന്നു അമിതാബ് ബച്ചന്റെ പ്രതികരണം.

ഞങ്ങള്‍ നിങ്ങളുടെ സ്നേഹം കാണുന്നു .. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ അറിയിന്നു .. നിങ്ങള്‍ക്ക് കൂപ്പുകൈ.. നന്ദി…’ കുറിപ്പിനൊപ്പം കുടുംബ ഫോട്ടോയും ബച്ചന്‍ പങ്കുവയ്ക്കുന്നുണ്ട്. ജൂലൈ 11നാണ് 77 കാരനായ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിത്. കോവിഡ് സ്ഥിരീകരിച്ചതായി ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ബച്ചനൊപ്പം തന്നെ മകന്‍ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായത്. ഇത് പിന്നാലെയാണ് ഐശ്വര്യറായ് ബച്ചനെയും അമിതാഭിന്റെ ചെറുമകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചത്. വലിയതോതിലുള്ള ലക്ഷണങ്ങളില്ലാത്തതിനാല്‍ ഐശ്വര്യയെയും മകളെയും വീട്ടില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. എന്നാല്‍ ഇവരെയും കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Back to top button