ArticleKeralaLatestThiruvananthapuram

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വീഡിയോ കോൺഫറൻസുമായി എം എൽ എ ഡി.കെ മുരളി

“Manju”

കൃഷ്ണകമാർ സി

വെഞ്ഞാറമൂട്: നെല്ലനാട്, പനവൂർ,ആനാട് ഗ്രാമപഞ്ചായത്തുകളിലെ  കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മെഡിക്കൽ ഓഫീസറുമാർ, വെഞ്ഞാറമൂട് , നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ, നെടുമങ്ങാട് തഹസിൽദാർ, നെടുമങ്ങാട് DYSP തുടങ്ങിയവരുമായി എം എൽ എ ഡി. കെ മുരളി വീഡിയോ കോൺഫറൻസ് നടത്തി. മൂന്ന് പഞ്ചായത്തുകളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ തീരുമാനിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തുവാനും തീരുമാനിച്ചു.

നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമൂട് വാർഡ് കണ്ടൈൻമെൻറ് സോൺ ആക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പ്രഖ്യാപനം ഉടൻ തന്നെ വരും ഭയപ്പെടേണ്ടതില്ല ആവശ്യമായ ജാഗ്രതകൾ പാലിച്ച് കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ എല്ലാവരും സഹകരിക്കണമെന്നും നിബന്ധനകൾ എല്ലാവരും പാലിക്കണമെന്നും എം. എൽ. എ DK മുരളി അഭ്യർത്ഥിച്ചു

Related Articles

Back to top button