KeralaLatestThiruvananthapuram

ഇടതുപാളയം വിട്ട് യുഡിഎഫിൽ ചേക്കേറാന്‍ എംഎൽഎമാർ

“Manju”

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്ത് സമാപിക്കും മുമ്പ് ഇടതുപക്ഷത്തെ രണ്ടു എം എൽ എമാർ കൂടി യു ഡിഎഫിൽ എത്തുമെന്ന് സൂചന. ഒരു വനിതാ എംഎൽഎ അടക്കമുള്ളവരാണ് ഇടതുപക്ഷം വിട്ട് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്.
രണ്ട് എം എൽ എമാരുമായി അനൗദ്യോഗിക ചർച്ചകൾ പൂർത്തിയാക്കിയതായാണ് വിവരം. ഇവർക്ക് മത്സരിക്കാനുള്ള സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ ഇവർ ഇടതുപക്ഷം വിട്ട് കോൺഗ്രസിൽ ചേരും.
മധ്യകേരളത്തിൽ നിന്നുള്ള ഒരു എം എൽ എ യും തെക്കൻ കേരളത്തിൽ നിന്നുള്ള എംഎൽഎയുമാണ് നിലയിൽ എൽ ഡി എഫ് വിടാൻ ഒരുങ്ങന്നത്. കഴിഞ്ഞ കുറെ നാളുകളായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന വനിതാ എം എൽ, എ അവർ മുൻകൈയെടുത്താണ് ചർച്ചകൾ തുടങ്ങിയത്.
പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി ഇവർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ നേതൃത്വം ഇവരുടെ പരാതികൾ ഗൗരവമായി എടുത്തില്ല.
ഇതടക്കം നിരവധി പ്രശ്നങ്ങൾ ഉയർത്തിയാണ് ഇവർ പാർട്ടി വിടാൻ ഒരുങ്ങുന്നത്. തെക്കൻ കേരളത്തിലുള്ള മറ്റൊരു എം എൽ എയാകട്ടെ ഒരു ഒറ്റയാൾ പട്ടാളമാണ്. ഇടതു മുന്നണി ഇക്കുറി ഇദ്ദേഹത്തിന് സീറ്റ് നൽകുന്നത് സംശയത്തിലാണ്.
ഇദ്ദേഹം മത്സരിച്ചിരുന്ന സീറ്റ് ഏറ്റെടുത്ത് മറ്റൊരു കക്ഷിക്ക് നൽകാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതാണ് ഇദ്ദേഹത്തെ ഇടതുപക്ഷം വിടാൻ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.
അതേ സമയം ഈ എം എൽ എമാർ വരുന്നതിനെ പ്രാദേശിക നേതാക്കൾ അനുകൂലിക്കുന്നില്ല. ഈ സീറ്റുകളിൽ മത്സരിക്കാൻ കുപ്പായം തയ്ച്ചിരിക്കുന്നവർക്കാണ് എതിർപ്പേറെയും.

Related Articles

Back to top button