KeralaLatestMalappuram

കരിപ്പൂർ എയർപോർട്ടിൽ 1 കോടി32 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പിടിയിലായത് 2 മലപ്പുറം സ്വദേശികൾ

“Manju”

പി.വി.എസ്

മലപ്പുറം:കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഒരു കോടി 32 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായി. 2596 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

കരിപ്പൂരിൽ ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീര്‍ എന്നിവരില്‍ നിന്നാണ് 1298 ഗ്രാം വീതം സ്വര്‍ണം കണ്ടെടുത്തത്. ചെക്കിന്‍ ബാഗ്ഗേജിന് അകത്ത് വാതില്‍ കുറ്റിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കരിപ്പൂരില്‍ നാല് കോടിയിലധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

 

Related Articles

Back to top button