IndiaKeralaLatest

കോവിഡ് കെയര്‍ സെന്ററിലെ ശുചിമുറി വൃത്തിയാക്കി ബിജെപി എംപി

“Manju”

മധ്യപ്രദേശ്: കോവിഡ് കെയര്‍ സെന്ററിലെ വൃത്തിഹീനമായ ശുചിമുറി വൃത്തിയാക്കി ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്ര. മധ്യപ്രദേശിലെ റെവാ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററിലെ ശുചിമുറിയാണ് ജനാര്‍ദ്ദന്‍ മിശ്ര വൃത്തിയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മൗഗഞ്ചിലെ കുഞ്ച്ബിഹാരി കോവിഡ് കെയര്‍ സെന്ററിലെ പരിശോധന നടത്തിയ സാഹചര്യത്തിലാണ് വൃത്തിഹീനമായ ശുചിമുറി ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഇതിന്റെ അറപ്പുളവാക്കുന്ന അവസ്ഥ കണ്ട എംപി മറ്റാരുടെയും സഹായത്തിന് കാത്തു നില്‍ക്കാതെ കയ്യുറകള്‍ ധരിച്ച്‌ വൃത്തിയാക്കാന്‍ ആരംഭിക്കുകയാണ് ചെയ്തത്. ഒരു ജോലിയെയും ചെറുതോ വലുതോ ആയി കാണേണ്ട ആവശ്യമില്ലെന്നും എല്ലാവരും ഒരുമിച്ച്‌ ഈ മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍മാര്‍ മുതല്‍ സ്വീപെര്‍മാര്‍ വരെ ഒരുമിച്ച്‌ നിന്ന് പ്രവര്‍ത്തിക്കുന്നു. ശുചിമുറി വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. അതുകണ്ടപ്പോള്‍ ഞാന്‍ വൃത്തിയാക്കി. സ്വയംപര്യാപ്തതയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടി വേണ്ടിയാണ് ഞാനങ്ങനെ ചെയ്തതെന്ന് ജനാര്‍ദ്ദന്‍ മിശ്ര ഇന്ത്യാ ടുഡേയോട് പറഞ്ഞു.
തുടര്‍ന്ന് ശുചിമുറി വൃത്തിയായി സൂക്ഷിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കോവിഡ് കെയര്‍ സെന്ററില്‍ സുരക്ഷിതമായ ശുചിത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button