IndiaLatest

ചെങ്കോട്ട തന്റേതാണെന്ന് യുവതി : ഇക്കാലമത്രയും എവിടെയായിരുന്നെന്ന് കോടതി

“Manju”

ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ നിയമപരമായ അവകാശം തനിക്കാണെന്ന വിചിത്ര വാദമുന്നയിച്ച്‌ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കെട്ടിടം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന ബീഗം എന്ന വനിതയാണ് കോടതിക്കു മുന്നിലെത്തിയത്.

അവസാന മുഗള്‍ രാജാവായ ബഹദൂര്‍ഷാ സഫര്‍ രണ്ടാമന്റെ കൊച്ചുമകന്‍ മിര്‍സാ മുഹമ്മദ് ബേദാറിന്റെ വിധവയാണ് താനെന്ന് സുല്‍ത്താന അവകാശപ്പെട്ടു. തന്റെ ഭര്‍ത്താവ് മരിച്ചെന്നും, 1857-ല്‍, ബലപ്രയോഗത്തിലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ചെങ്കോട്ട പിടിച്ചെടുത്തതാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്.

എന്നാല്‍, 1857-ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി കാണിച്ച അന്യായം ചോദ്യം ചെയ്യാന്‍ നൂറ്റമ്പത് വര്‍ഷമെടുത്തതെന്താണ് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഇക്കാലമത്രയും നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് ഹര്‍ജിക്കാരിയോട് ചോദിച്ചു. കഴമ്പില്ലെന്നു കണ്ട് ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

Related Articles

Back to top button