KeralaLatestThiruvananthapuram

ഓർമ്മകളുടെ പൂന്തോട്ടം വിദ്യാർത്ഥി കൂട്ടായ്മ വീട് വച്ച് നൽകി

“Manju”

കൃഷ്ണകുമാർ സി

മംഗലപുരം:തോന്നയ്ക്കൽ ഹയർ സെക്കൻ്ററി സ്കൂളിലെ 1984 SSLC ബാച്ച് “ഓർമ്മകളുടെ പൂന്തോട്ടം” വിദ്യാർത്ഥി കൂട്ടായ്മ നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി MLA നിർവ്വഹിച്ചു.

അജിതയും മക്കളും ഇന്ന് ഏറെ സന്തോഷത്തിലാണ് കീറിപ്പൊളിഞ്ഞ പാളികൾക്കിടയിൽ നിന്ന് ഇന്നുമുതൽ പുതിയ വീട്ടിൽ അന്തിയുറങ്ങാം. തോന്നയ്ക്കൽ കുടവൂർ വേങ്ങോട് പട്ടികജാതി കോളനിയിൽ ബ്ലോക്ക് നമ്പർ 24 വിഎസ് ലാൻഡിൽ അജിതയും മക്കളായ വിമൽ ബാബുവും സന്തോഷുമാണ് പുതിയ വീട്ടിലേക്കുള്ള താമസത്തിനായി ഒരുങ്ങുന്നത്. തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1984 എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മകളുടെ പൂന്തോട്ടം ആണ് വീട് വച്ച് നൽകിയത്. വീടിന്റെ പേരും ഓർമ്മകളുടെ പൂന്തോട്ടം എന്നാണ്.

Related Articles

Back to top button