IndiaLatest

ബിഎസ്എന്‍എല്‍ 2 വര്‍ഷത്തിനകം പൂട്ടുമെന്ന മുന്നറിയിപ്പുമായി ജീവനക്കാര്‍

“Manju”

കുറഞ്ഞ മുതല്‍മുടക്കില്‍ 4ജി സേവനം എത്രയും വേഗം ലഭ്യമാക്കിയില്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കില്ലെന്നു ജീവനക്കാര്‍. ഇക്കാര്യം വ്യക്തമാക്കി ബിഎസ്എന്‍എല്ലിലെ വിവിധ അസോസിയേഷനുകളുടെ സംയുക്ത സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു. അടുത്ത വര്‍ഷം പകുതിയോടെ 5ജി രാജ്യത്തു കൊണ്ടുവരാന്‍ സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുമ്പോഴാണു 4ജിയില്‍ കുടുങ്ങി ബിഎസ്എന്‍എല്‍ നില്‍ക്കുന്നത്. തദ്ദേശീയ കമ്പനികളെ മാത്രം ടെന്‍ഡറിനു ക്ഷണിച്ചതാണു 4ജി നടപ്പാക്കുന്നതിനു തടസ്സമായി നില്‍ക്കുന്നത്’മെയ്ക് ഇന്‍ ഇന്ത്യ’ ശ്രമങ്ങള്‍ക്ക് ശക്തി പകരുകയാണു ലക്ഷ്യമെന്നു കേന്ദ്ര ടെലികോം മന്ത്രാലയം വിശദീകരിക്കുമ്പോഴും രാജ്യാന്തര കമ്പനികളെക്കാള്‍ 90% വരെ അധിക നിരക്കാണു ഇന്ത്യന്‍ കമ്പനികള്‍ ടെന്‍ഡറില്‍ കാണിച്ചിട്ടുള്ളത്.
ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്‍ എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഐക്യത്തോടെ തുടര്‍ന്നില്ലെങ്കില്‍ ബിഎസ്എന്‍എല്‍ സംരക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ജീവനക്കാര്‍ പറഞ്ഞു.

Related Articles

Back to top button