ശ്രീജ.എസ്
ഉത്തര്‍പ്രദേശ്: കഴുതച്ചാണകവും ആസിഡും ഉപയോഗിച്ച് വ്യാജ സുഗന്ധ വ്യഞ്ജനങ്ങള്‍
ഉണ്ടാക്കുന്ന സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ നവിപൂരിലാണ് വ്യാജ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന സംഘത്തെ പിടികൂടിയത്.
ഹിന്ദു യുവവാഹിനി നേതാവു കൂടിയായ അനൂപ് വര്ഷനേയാണ് വ്യാജ ഉത്പന്ന ഫാക്ടറി നടത്തിയിരുന്നത് ലോക്കല്‍ ബ്രാന്‍ഡുകളുടെ പേരില്‍ പാക്ക് ചെയ്ത മുന്നൂറു കിലോ വ്യാജ സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങള്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു.
വ്യാജ സുഗന്ധ വ്യഞ്ജനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഡ്രമ്മുകള്‍ നിറയെ
ആസിഡും കഴുതച്ചാണകവും കൃത്രിമ നിറങ്ങളും പിടിച്ചെടുത്തു. മല്ലിപ്പൊടി, മുളകു പൊടി,
മഞ്ഞള്‍പ്പൊടി, ഗരം മസാല തുടങ്ങിയ ഉത്പന്നങ്ങളുടെ പാക്കുകളാണ് കണ്ടെടുത്തത്. കണ്ടെടുത്ത ഉത്പന്നങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.