KeralaLatest

പൂജിതപീഠം സമര്‍പ്പണാഘോഷം: വിളംബര സമ്മേളനം നാളെ

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ ഗുരുശിഷ്യ പാരസ്പര്യത്തിന്റെ സ്മരണയില്‍ പൂജിതപീഠം സമര്‍പ്പണാഘോഷ വിളംബര സമ്മേളനം നാളെ. വൈകുന്നേരം 4.30 ന് സഹകരണ മന്ദിരത്തില്‍ വച്ച് നടക്കുന്ന വിളംബര സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്‍- മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയാവും.

സ്വന്തം ശിഷ്യയെ ഗുരു അവസ്ഥാന്തരങ്ങള്‍ കടത്തി തന്നോളമുയര്‍ത്തിയ ആത്മീയ കര്‍മ്മത്തിന്റെ വാര്‍ഷികമാണ് പൂജിതപീഠം സമര്‍പ്പണാഘോഷമായി ആചരിക്കുന്നത്. ഇന്ന് രാവിലെ 9ന് താമരപ്പര്‍ണ്ണശാലയില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമായി.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം.പി അഡ്വ. എ.എം. ആരിഫ്, തിരുവനന്തപുരം-കൊല്ലം ഭദ്രാസനം മണ്ണന്തല മാര്‍ത്തോമ്മാ കേന്ദ്രം റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ, ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി, ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി, സോഷ്യല്‍ റിസര്‍ച്ച് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, എം.എല്‍.എ. അഡ്വ. ഡി.കെ. മുരളി, ഭാരതീയ ജനതാപാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, തിരുവനന്തപുരം സ്റ്റേറ്റ് സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഷോഫി കെ, മുന്‍ എം.പി.എന്‍. പീതാംബര കുറുപ്പ്, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധു എല്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ എം, സി.പി.ഐ.(എം.) കോലിയക്കോട് ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.എ. സലീം, തിരുവനന്തപുരം ജില്ല പഞ്ചായത്ത് മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍, കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. കിരണ്‍ ദാസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജീവ് കെ, വൈസ് പ്രസിഡന്റ് എ.എം. റാസി, തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ. എ. ഷാനിഫ ബീഗം,ശാന്തിഗിരി വിശ്വസംസ്‌കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ജയകുമാര്‍ എസ് പി, വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം ഏരിയ കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ രാജകുമാര്‍ എസ്, തിരുവന്തപുരം ഏരിയ മാതൃമണ്ഡലം സീനിയര്‍ കോര്‍ഡിനേറ്റര്‍ അഡ്മിനിസ്‌ട്രേഷന്‍ അജിത കെ നായര്‍, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍   ബ്രഹ്മചാരി ഗുരുപ്രിയന്‍,ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ബ്രഹ്‌മചാരിണി ശാന്തിപ്രിയ ആര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Related Articles

Back to top button