IndiaInternationalKeralaLatest

2023 ക്രിക്കറ്റ് ലോകകപ്പ് വെെകും

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: 2023 ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് വെെകും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ താളംതെറ്റിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ നടക്കേണ്ട 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പ് ആറ് മാസം വെെകി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

2023 ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ലോകകപ്പ് നടക്കുകയെന്ന് ഐസിസി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷവും ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടക്കും. ഈ വര്‍ഷത്തെ ടി20 ടൂര്‍ണമെന്റ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021 ലേക്ക് മാറ്റിയിട്ടുണ്ട്. 2022 ലും ടി20 ടൂര്‍ണമെന്റ് നടക്കണം. അതിനാല്‍ 2023 ലെ 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും.

Related Articles

Back to top button