IndiaInternationalKeralaLatest

അബുദാബിയില്‍ സ്വകാര്യ സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

“Manju”

സിന്ധുമോള്‍ ആര്‍

അബുദാബിയില്‍ സ്വകാര്യ സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

അബൂദബിയില്‍ സ്വകാര്യ സ്കൂളുകളില്‍ സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് 19 പരിശോധന നടത്തണമെന്നും അബുദാബി എജുക്കേഷന്‍ & നോളജ് വിഭാഗം വ്യക്തമാക്കി.

പുതിയ അധ്യയനവര്‍ഷത്തില്‍ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും സ്കൂള്‍ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാവണം. പരിശോധനക്ക് ശേഷം അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമേ സ്കൂളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. പരിശോധനയുടെ സമയക്രമവും, നടപടിക്രമങ്ങളും പിന്നീട് പ്രഖ്യാപിക്കും.

Related Articles

Back to top button