IndiaInternationalKeralaLatest

കോവിഡ് ബാധിതരായ രോഗികളെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്ത് ഡോക്ടര്‍മാര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി ദിനങ്ങള്‍ നീരാശയോടെ തള്ളിനീക്കുന്ന രോഗികളെ സന്തോഷിപ്പിക്കുവാന്‍ നൃത്തം ചെയ്ത് ഡോക്ടര്‍മാര്‍. രോഗികളുമൊത്ത് ഇവര്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഡല്‍ഹി അക്ഷര്‍ദാമിലുള്ള കോവിഡ് കെയര്‍ സെന്ററിലാണ് ഡോക്ടര്‍മാര്‍ ചികിത്സയിലുള്ള ആളുകള്‍ക്കൊപ്പം നൃത്തം ചെയ്തത്. മണിക്കൂറുകളോളം ജോലി ചെയ്ത ക്ഷീണം വകവയ്ക്കാതെ രോഗികള്‍ക്കായുള്ള ഈ കരുതല്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് വിഡിയോ ഷെയര്‍ ചെയ്തും കമന്റുകള്‍ കുറിച്ചും സ്‌നേഹമറിയിക്കുന്നത്. ഇതിനുമുമ്പും രോഗികളെ സന്തോഷിപ്പിക്കാനായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയത് ശ്രദ്ധനേടിയിട്ടുണ്ട്. പിപിഇ കിറ്റ് ധരിച്ചുള്ള ഡോക്ടറുടെ നൃത്തമടക്കം ഇത്തരത്തില്‍ പുറത്തുവന്നിരുന്നു.

Related Articles

Back to top button