InternationalLatest

മെസ്സിയെ ഒരിക്കലും സംശയിചിട്ടില്ല; പോച്ചേട്ടീനോ

“Manju”

പാരീസ് സെന്റ് ജെര്‍മെയ്‌നില്‍ ലയണല്‍ മെസ്സിയെ താന്‍ ഒരിക്കലും സംശയിച്ചിട്ടില്ലെന്ന് മൗറീഷ്യോ പോച്ചെറ്റിനോ.ഞായറാഴ്ചത്തെ മികച്ച പ്രകടനത്തിന് ശേഷം തന്റെ സഹ അര്‍ജന്റീനക്കാരന്‍ ‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി’ തുടരുന്നുവെന്ന് പോച്ചേട്ടീനോ പറഞ്ഞു.പിഎസ്‌ജിയില്‍ മെസ്സി മെല്ലെയാണ് ആരംഭിച്ചത്, എന്നാല്‍ മുന്‍ ബാഴ്‌സലോണ താരം ലില്ലെയ്‌ക്കെതിരായ വിജയത്തില്‍ ഒരു ഗോളും അസിസ്റ്റും നേടി കൊണ്ട് പണ്ടത്തെ തന്‍റെ പ്രതാപ കളം ആരാധകരെ ഓര്‍മിപ്പിച്ചു. ‘എനിക്ക് യാതൊരു സംശയവുമില്ല, ലിയോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്.’ആരെയും പോലെ, അവനും പൊരുത്തപ്പെടാന്‍ സമയം ആവശ്യമാണ്. കോവിഡ് കാരണം കളിക്കാതെ ഒരു മാസത്തിന് ശേഷം, തന്റെ മികച്ച ശാരീരിക രൂപം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് സമയം ആവശ്യമാണ്.’ മത്സരശേഷം പോച്ചെറ്റിനോ പറഞ്ഞു.

Related Articles

Back to top button