KeralaLatest

കോവിഡ് ചികിത്സയ്ക്ക് അവശ്യ വസ്തുക്കള്‍ സംഭാവന നല്‍കാം

“Manju”

കൊല്ലം: കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി സജ്ജമാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ആവശ്യമുള്ള വസ്തുക്കള്‍ സംഭാവന ചെയ്യാന്‍ സുമനസ്സുകള്‍ മുന്നോട്ട് വരണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അഭ്യര്‍ഥിച്ചു. പതിനായിരത്തോളം കിടക്കകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തയ്യാറാക്കുന്നത്.

കട്ടില്‍, മെത്ത, തലയിണ, ബക്കറ്റ്, മഗ്, ഡസ്റ്റ് ബിന്‍, പുതപ്പ് തുടങ്ങിയവ ആവശ്യമുണ്ട്. ഇവ ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളിലോ കലക്‌ട്രേറ്റിന് സമീപമുള്ള ടി. എം. വര്‍ഗീസ് ഹാളിലെ ജില്ലാതല കളക്ഷന്‍ സെന്ററിലോ രാവിലെ 10നും വൈകിട്ട് അഞ്ചിനും മധ്യേ കൈമാറാം. വിശദ വിവരങ്ങള്‍ക്ക് – 8590626278, 8590618121.

Related Articles

Back to top button